പുതുതലമുറ ബെൻസ്​ ജി വാഗൺ മലപ്പുറത്തും

photo ftpയിൽ–––– മൂന്നരക്കോടി വിലവരുന്ന വാഹനം ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ്കുട്ടിയാണ് സ്വന്തമാക്കിയത് പടം: KKL BENZ STORY, KKL BENZ STORY2 ഒതുക്കുങ്ങലിലെ നെച്ചിക്കാട്ട് മുഹമ്മദ്കുട്ടിയുടെ മെഴ്സിഡസ് ബെൻസ് ജി വാഗൺ കോട്ടക്കൽ: വാഹനേപ്രമികളുടെ ഹരമായ െമഴ്സിഡസ് ബെൻസിൻെറ ജി വാഗൺ സ്വന്തമാക്കിയിരിക്കുകയാണ് നെച്ചിക്കാട്ട് മുഹമ്മദ്കുട്ടി. വളരെ കുറച്ചുപേർക്ക്് മാത്രമാണ് ഇന്ത്യയിൽ ജി 63എ.എം.ജി എന്ന വാഹനമുള്ളത്. ഒതുക്കുങ്ങൽ സ്വദേശിയായ മുഹമ്മദ്കുട്ടി ജർമനിയിൽനിന്നാണ് ജി വാഗണിൻെറ പരിഷ്കരിച്ച വാഹനം വിമാനമാർഗം പുണെ വഴി കരിപ്പൂരിെലത്തിച്ചത്. ആഡംബര വാഹനങ്ങൾ ഒരുപാടുണ്ടെങ്കിലും ജി വാഗൺ സ്വന്തമാക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഒരുപാട് സവിശേഷതകളുള്ള വാഹനം കാണാനും കാമറയിൽ പകർത്താനുമായി നിരവധിപേരാണ് വസതിയിലെത്തുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് ഇറാൻ പ്രസിഡൻറിനുവേണ്ടി രൂപകൽപന ചെയ്ത ജി വാഗൺ 1979 മുതലാണ് മെഴ്സിഡസ് ബെൻസ് വ്യവസായികമായി നിർമിച്ച് തുടങ്ങിയത്. ദുബൈ ൈശഖിൻെറ പ്രിയപ്പെട്ട വാഹനവും ജി വാഗണാണ്. കേരളത്തിൽ റോഡിലിറങ്ങുമ്പോൾ മൂന്നരക്കോടിയോളം ചെലവുവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.