ജീവൽതുടിപ്പിന് കൈനീട്ടി 2000 പേർ പ​ങ്കെടുത്ത ഓട്ടം

ജീവൽതുടിപ്പിന് കൈനീട്ടി 2000 പേർ പങ്കെടുത്ത ഓട്ടം അവയവദാനം പ്രോത്സാഹിപ്പിക്കാൻ പെരിന്തൽമണ്ണയിൽ മാരത്തൺ പെരിന്തൽമണ്ണ: ആന്തരാവയവങ്ങൾ തകരാറിലായി ജീവിതത്തോട് വിടപറയാൻ നിൽക്കുന്ന പതിനായിരങ്ങൾക്കുവേണ്ടി മരണാനന്തരം അവയവങ്ങൾ പകുത്ത് നൽകാനുള്ള സന്ദേശവും ബോധവത്കരണവുമായി പെരിന്തൽമണ്ണയിൽ നാട് നെടുകെ ഒാടി. ഇൗ ആവശ്യമുയർത്തി സംസ്ഥാനത്ത് നടത്തുന്ന ആദ്യത്തെ‍ പരിപാടിയാണ് റൺഫോർ ഷെയർ എന്ന് പേരിട്ട മാരത്തൺ. പെരിന്തൽമണ്ണ ഐ.എം.എയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തിൽ രൂപവത്കരിച്ച ഷെയറിങ് ഒാർഗാൻസ് റെസ്പോൺസിബിലിറ്റി (ഷോർ) സംഘടനയും സോൾസ് ഒാഫ് പെരിന്തൽമണ്ണയുമായിരുന്നു സംഘാടകർ. അംഗപരിമിതരും സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തോളം പേർ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 5.30ന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ മലപ്പുറം എസ്.പി യു. അബ്ദുൽ കരീം, നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം എന്നിവർ ചേർന്ന് ഫ്ലാഗ് ഒാഫ് ചെയ്തു. എ.ഡി.എം എൻ.എം. മെഹറലി, ഷോർ ഡയറക്ടർ ഡോ. സജു സേവ്യർ, സോൾസ് ഒാഫ് പെരിന്തൽമണ്ണ പ്രസിഡൻറ് കെ.പി. റഫീഖ്, ഐ.എം.എ ബ്രാഞ്ച് സെക്രട്ടറി ഡോ. ആശിഷ് നായർ എന്നിവർ പങ്കെടുത്തു. ഐ.എം.എ പ്രസിഡൻറ് ഡോ. കെ.എ. സീതി സ്വാഗതവും ഡോ. നൗഷാദ് ബാബു നന്ദിയും പറഞ്ഞു. സുംബ ആർട്ടിസ്റ്റ് റോമ തൃശൂർ, റഫീഖ് പെരിന്തൽമണ്ണ എന്നിവരടങ്ങിയ ടീമി‍ൻെറ സുംബ നൃത്തം ആവേശം പകർന്നു. അവയവദാന ശസ്ത്രക്രിയ വഴി ഏറെ രോഗികൾ സുഖം പ്രാപിച്ച മലപ്പുറം ജില്ലയിൽ മരണാനന്തര അവയവദാനം ഒന്നും നടന്നിട്ടില്ല. മരണാനന്തരം ഒരാൾക്ക് എട്ട് അവയവങ്ങൾ ദാനം ചെയ്യാമെന്നിരിക്കെ ഇതിലെ അജ്ഞതയും ആശങ്കയും കാരണം അവയവദാനം നടക്കാത്തതുമൂലം വിലപ്പെട്ട ജീവനുകളാണ് നഷ്ടമാവുന്നതെന്ന സന്ദേശമുയർത്തിയായിരുന്നു പരിപാടി. പടം... pmna1 പെരിന്തൽമണ്ണയിൽ എം.എം.എ പൊതുജന പങ്കാളിത്തത്തോടെ അവയവദാനം പ്രോത്സാഹിപ്പിക്കാൻ നടത്തിയ മാരത്തൺ ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം ഫ്ലാഗ് ഒാഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.