ചുഴലിക്കാറ്റ്​: അടിയന്തരസഹായം നൽകാൻ തീരുമാനം

മയ്യിൽ: തളിപ്പറമ്പ് താലൂക്കിൽ ചുഴലിക്കാറ്റിൽ വ്യാപകമായ നാശം സംഭവിച്ചവർക്ക് അടിയന്തരസഹായങ്ങൾ ചെയ്തുകൊടുക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. മയ്യിൽ പഞ്ചായത്ത് 16ാം വാർഡ് ചോയ്യോടത്ത് ചുഴലിക്കാറ്റിൽ നാശം നേരിട്ടവരുടെ അവലോകനയോഗത്തിൽ െജയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, തളിപ്പറമ്പ് തഹസിൽദാർ ടി. മനോഹരൻ, ജൂനിയർ സൂപ്രണ്ട് എ. മാനസൻ, കൃഷി ഓഫിസർ എൻ.ജെ. ലിജോ, വില്ലേജ് ഓഫിസർ പ്രജോഷ്, മയ്യിൽ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽഖാദർ, പി. ബാലൻ, ബീന, പി.വി. പ്രത്യുഷ് എന്നിവർ പങ്കെടുത്തു. ശനിയാഴ്ച പുലർച്ച 4.15ഓടെയുണ്ടായ ചുഴലിക്കാറ്റിൽ പ്രദേശത്തെ 21ഓളം വീടുകളും 40 കുടുംബങ്ങളുടെ തേക്ക്, പ്ലാവ്, മാവ്, വാഴകൃഷി, റോഡരികിലെ വൈദ്യുതിത്തൂണുകൾ തുടങ്ങിയവയും നശിച്ചിരുന്നു. ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള അപേക്ഷകൾ എഴുതി തയാറാക്കാൻ പൊതുജന വായനശാല കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്‌ക് ആരംഭിക്കും. സന്നദ്ധപ്രവർത്തകരുടെ കമ്മിറ്റി രൂപവത്കരിച്ച് കടപുഴകിയ മരത്തടികൾ അതിവേഗം മുറിച്ചുമാറ്റാനും നടപടിയെടുക്കും. കേടുപാടുകൾ പരിഹരിക്കാൻ സാങ്കേതിക സഹായം ആവശ്യമുള്ള വീടുകൾക്ക് സാങ്കേതികസഹായം ലഭ്യമാക്കുക, നഷ്ടമായ തേക്കിൻമരങ്ങൾക്ക് പകരം കുള്ളൻ തെങ്ങിൻതൈകൾ ലഭ്യമാക്കും തുടങ്ങിയ തീരുമാനങ്ങളും കൈക്കൊണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.