മാഹി നഗരസഭ തെരഞ്ഞെടുപ്പ് ഉടൻ നടത്തണം

മാഹി: കഴിഞ്ഞ എട്ടു വർഷമായി ഉദ്യോഗസ്ഥഭരണം നടക്കുന്ന മാഹി നഗരസഭ ഉൾെപ്പടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജനശബ്ദം മാഹി വാർഷികസമ്മേളനം പുതുച്ചേരി സർക്കാറിനോടാവശ്യപ്പെട്ടു. കേന്ദ്രസർക്കാറിൻെറ കോടികളുടെ ഗ്രാൻറാണ് ഇതുമൂലം വർഷങ്ങളായി സംസ്ഥാനത്തിന് നഷ്ടമാകുന്നത്. വികസന പ്രവർത്തനങ്ങൾ മരവിച്ചുകിടക്കുകയാണ്. തരിശ്ശുഭൂമിയില്ലാത്ത മാഹിയിൽ നഗരസഭ അടുത്തിടെ അന്യായമായി ഈടാക്കുന്ന വേസ്റ്റ്ലാൻഡ് ടാക്സ് ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്. നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജി പിണക്കാട്ട്, പി.ടി.സി. ശോഭ, അസീസ് ഹാജി പന്തക്കൽ, ശ്രീധരൻ മാസ്റ്റർ ചെമ്പ്ര, പായറ്റ അരവിന്ദൻ, പി. മഹേഷ് കുമാർ, റോഷ്നി ഇടയിൽപീടിക, കീഴന്തൂർ പത്മനാഭൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ചാലക്കര പുരുഷു (ചെയർ), ടി.എം. സുധാകരൻ (വർക്കിങ് ചെയർ), ടി.എ. ലതീപ്, എം.പി. ഇന്ദിര, കെ.വി. ജയകുമാർ, ജസീമ മുസ്തഫ (വൈസ് ചെയർ), ദാസൻ കാണി (ജന. സെക്ര), സി.എം. സുരേഷ്, പുഷ്പ ഈസ്റ്റ് പള്ളൂർ, കെ.സി. റോജ (സെക്ര), ഇ.കെ. റഫീഖ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.