മൈനോറിറ്റി കോൺഗ്രസ്​ സമരം പ്രഹസനമെന്ന്​

മാഹി: മാഹി മൈനോറിറ്റി കോൺഗ്രസ് വ്യാഴാഴ്ച രാവിലെ ഗവ. ഹൗസിന് മുന്നിൽ നടത്തിയ ധർണ സമരം ജനങ്ങളെ കബളിപ്പിക്കുന്ന സമരാഭാസമായതായി സി.പി.എം മാഹി ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഒ.ബി.സി സംവരണം അനുവദിച്ച് രണ്ടുദിവസം മുമ്പ് സർക്കാർ ഉത്തരവിറങ്ങിയ അതേ വിഷയത്തിൽ നടത്തിയ സമരം രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടിയാണെന്നും സി.പി.എം കുറ്റപ്പെടുത്തി. പ്രശ്നപരിഹാരത്തിൻെറ പിതൃത്വം ചിലരുടെ തലയിൽ കെട്ടിവെക്കാൻ വേണ്ടി സമരക്കാർ പാടുപെടുന്നത് പരിഹാസ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.