ട്രഷറി ശിൽപശാല മൂന്നിന്

ശ്രീകണ്ഠപുരം: സർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ പുതിയ ശമ്പള വിതരണ സമ്പാദ്യ പദ്ധതിയായ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് സ്കീമിനെ പറ്റിയുള്ള ശിൽപശാല ശ്രീകണ്ഠപുരം സബ് ട്രഷറിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടക്കും. രാവിലെ 10.30ന് ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ശിൽപശാലയിൽ മുഴുവൻ ഡി.ഡി.ഒമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് സബ്ട്രഷറി ഓഫിസർ അറിയിച്ചു. കുരുന്നുകൾ പറയുന്നു; ഇവിടെ മാലിന്യം വേണ്ട... ശ്രീകണ്ഠപുരം: മാലിന്യ വിരുദ്ധ പ്രവർത്തനത്തിൽ മാതൃകയായി നിടുവാലൂരിലെ കുരുന്നുകൾ. ശുചിത്വത്തിൻെറ പ്രാധാന്യം പ്രവൃത്തിയിലൂടെ കാട്ടിയാണ് നിടുവാലൂർ ബ്ലോസം ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളായ കുട്ടികൾ മാതൃക കാട്ടുന്നത്. വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ റോഡരികുകളിലും തോടുകളിലും പുഴകളിലും വലിച്ചെറിയുന്നതിനെതിരെ ജനങ്ങൾ ബോധവാന്മാരാകണമെന്ന സന്ദേശമാണ് ഇവർ നൽകുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ചെങ്ങളായി പഞ്ചായത്തിൻെറയും പൊലീസിൻെറയും സഹായവും തേടുന്നുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യങ്ങൾ തള്ളാനെത്തുന്നവരെ പിടികൂടാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാലിന്യസംസ്കരണം പുതുചിന്ത പുതു സംസ്കാരം എന്ന ആശയത്തെ മുൻനിർത്തി നിടുവാലൂർ എ.യു.പി സ്കൂളിൽ പരിശീലന പരിപാടി നടത്തി. കഥ, കവിത, ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. ചെങ്ങളായി പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.ആർ. ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു. പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. പി.പി. ഭാഗ്യലക്ഷ്മി, വി.എ. ഷിജു, ശാരിക ജിസ്, പ്രസിഡൻറ് സുബിൻ ദേവസ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.