മാഹി: നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. മാഹി കെ.ടി.സി പെട്രോൾ പമ്പിന് സമീപത്തെ സ്റ്റേഷനറി കടയിൽനിന്ന് 130 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് െപാലീസ് പരിശോധന നടത്തിയത്. കടയുടമ കണ്ണൂക്കര പുളിഞ്ഞോളിൽ താഴെ ഹൗസിലെ നിഖിലിനെയാണ് (40) മാഹി എസ്.ഐ റീന മേരി ഡേവിഡും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കോട്പ വകുപ്പ് അനുസരിച്ച് കേസെടുത്തു. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.