സാമുവല്‍ നിക്കോളസ് ഗൂഗറിന് തലശ്ശേരിയിൽ ഇന്ന് വരവേൽപ്

തലശ്ശേരി: സ്വിറ്റ്സർലൻഡ് എം.പി സാമുവല്‍ നിക്കോളസ് ഗൂഗറിന് തലശ്ശേരി പൗരാവലി ചൊവ്വാഴ്ച വരവേല്‍പ് നല്‍കും. സംസ് ഥാന സർക്കാറിൻെറ അതിഥിയായാണ് സാമുവല്‍ നിക്കോളസ് ഗൂഗർ അഞ്ച് വയസ്സുവരെ പിച്ചവെച്ച തലശ്ശേരിയിലെത്തുന്നത്. ഇന്ത്യൻ വംശജനാണ് ഇദ്ദേഹം. വൈകീട്ട് മൂന്നരക്ക് തലശ്ശേരി റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.എന്‍. ഷംസീര്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശൻ, ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം‍, ഒ.വി. മുസ്തഫ, കെ.കെ. മാരാര്‍ എന്നിവർ സംബന്ധിക്കും. 2,.............................................. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടില്ലെന്ന് നേതാക്കൾ തലശ്ശേരി: ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് വി.പി. ദാസനെതിരെ പുതുച്ചേരിയിൽ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ വാങ്ങി പറ്റിച്ചെന്ന് ഒരു പത്രത്തിൽ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി നേതാക്കള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തേര്‍ത്തല്ലി സ്വദേശിയുടെ മകന് സീറ്റ് വാങ്ങിക്കൊടുക്കാന്‍ അഞ്ചുലക്ഷം രൂപ വാങ്ങിയെന്നും മലയോരത്തെ ഒട്ടേറെ പേര്‍ പണം നൽകി വഞ്ചനക്ക് ഇരയായെന്നുമാണ് വാർത്ത. എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ ചിലർെക്കാക്കെ പണം തിരിച്ചുനല്‍കിയെന്നും വാർത്തയിൽ പറയുന്നു. പത്രത്തില്‍ വന്ന വാര്‍ത്ത സത്യമാണെങ്കില്‍ വഞ്ചിക്കപ്പെട്ടു എന്ന് പറയുന്നവരുടെയും പണം തിരിച്ചുകിട്ടിയെന്ന് പറയുന്നവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിടണം. അല്ലെങ്കില്‍, മാനനഷ്ടത്തിന് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബി.ഡി.ജെ.എസ് ജില്ല ഭാരവാഹികളായ ശ്രീധരന്‍ കാരാട്ട്, ഇ. മനീഷ്, ജിതേഷ് വിജയൻ, ചാത്തുക്കുട്ടി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.