പെട്ടിപ്പാലം കടൽക്ഷോഭം; ശാശ്വത പരിഹാരം വേണം

തലശ്ശേരി: പുന്നോൽ പെട്ടിപ്പാലം കടൽക്ഷോഭ ബാധിത മേഖലയിൽ ഉടൻ കരിങ്കൽ ഭിത്തി ഉയർത്തിക്കെട്ടണമെന്നും നിർത്തിവെച ്ച പണി ഉടൻ തുടങ്ങണമെന്നും ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് ജവാദ് അമീർ ആവശ്യപ്പെട്ടു. നിരന്തരം സംഭവിക്കുന്ന ഈ പ്രശ്നത്തിന് വെള്ളം എത്തിപ്പെടാത്ത വിധം കരിങ്കൽ ഭിത്തി ഉയർത്തി ക്കെട്ടുകയാണ് ശാശ്വത പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. പുന്നോൽ പെട്ടിപ്പാലം കോളനിയിൽ കടൽക്ഷോഭം ബാധിച്ച മേഖല ജവാദ് അമീർ, വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം സെക്രട്ടറി സാജിദ് കോമത്ത്, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിമാരായ അർഷാദ് ഉളിയിൽ, സി.കെ. ഷഹ്‌സാന, ജില്ല കമ്മിറ്റിയംഗം മിസ്ഹബ് ശിബ്‌ലി, സുമയ്യ എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.