തലശ്ശേരി: ആഗസ്റ്റ് 10, 11 തീയതികളിൽ കോടിയേരി ഓണിയൻ ഹൈസ്കൂളിലും പാറാൽ പൊതുജന വായനശാല ബാലവേദിയുടെ ബാലോത്സവം ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ടു മുതൽ വായനശാല ഹാളിലുമായി നടക്കും. തലശ്ശേരി നഗരസഭയിലെ 30, 31 വാർഡുകളിലെയും ചെമ്പ്ര ദേശത്തേയും യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. രചനമത്സരങ്ങൾ: കഥരചന, കവിതരചന, ആസ്വാദനക്കുറിപ്പ് തയാറാക്കൽ, കഥാപാത്ര നിരൂപണം, ഉപന്യാസ രചന, ചിത്രീകരണം, കാർട്ടൂൺ രചന. സ്റ്റേജ് മത്സരങ്ങൾ: കാവ്യാലാപനം, ചലച്ചിത്രഗാനം, മോണോ ആക്ട്, പ്രസംഗം, നാടൻപാട്ട് ഗ്രൂപ്, ലഘുനാടകം, കഥാപ്രസംഗം. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആഗസ്റ്റ് രണ്ടിനകം പേരുവിവരങ്ങൾ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.