ദേശീയ വിദ്യാഭ്യാസനയ കരട് രേഖയിൽ നിറയെ അപാകതകൾ -സി.കെ.സി.ടി

തലശ്ശേരി: ദേശീയ വിദ്യാഭ്യാസ നയത്തിൻെറ കരട് രേഖ ഒട്ടേറെ അപാകതകൾ നിറഞ്ഞതും വിദ്യാഭ്യാസ മേഖലയിലെ കുത്തക കോർപറേറ്റ് ഭീമന്മാരുടെ നിയന്ത്രണത്തിലാക്കാൻ പര്യാപ്തമായതുമാണെന്ന് കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് ജില്ല കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. രേഖയിൽ ഭാഷകളോടുള്ള സമീപനം മുമ്പ് നിലനിന്നിരുന്ന സമീപനത്തിൽനിന്ന് ഏറെ വ്യത്യസ്തവും സംശയാസ്പദവുമാണ്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന അറബിഭാഷക്ക് ഒരു പരിഗണനയും രേഖയിലില്ല. ഉർദു ഭാഷയോടും ചിറ്റമ്മനയം തന്നെ. 480ൽപരം പേജുകളുള്ള രേഖയിൽ മതേതരത്വം എന്ന പദം ഒരിടത്തുപോലും പ്രയോഗിച്ചുകാണുന്നില്ല. രേഖയെക്കുറിച്ച് ഇപ്പോൾ നടന്നുവരുന്ന സംവാദങ്ങളും ചർച്ചകളും പ്രഹസനമായി മാറാതിരിക്കാനും വിദ്യാഭ്യാസനയം രാജ്യത്തിൻെറ ആത്മാവിനെ തൊട്ടുണർത്തുന്നതുമാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യെപ്പട്ടു. സി.കെ.സി.ടി സംസ്ഥാന സെക്രട്ടറി പ്രഫ. അബ്ദുൽ ജലീൽ ഒതായി ഉദ്‌ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് പ്രഫ. കെ.പി. മുഹമ്മദ് സലീം അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് നേതാവും കല്ലിക്കണ്ടി എൻ.എ.എം കോളജ് കമ്മിറ്റി പ്രസിഡൻറുമായിരുന്ന പി.എ. റഹ്മാ‍ൻെറ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഡോ. എ.കെ. അബ്ദുസ്സലാം, കണ്ണൂർ സർവകലാശാല സെനറ്റ് അംഗം പ്രഫ. എസ്.എം. ഷാനവാസ്, പ്രഫസർമാരായ കെ.കെ. ഷബീർ അലി, സി.സി. അബ്ദുൽ ജബ്ബാർ, ഷഫീഖ് മമ്പറം, സാലിഹ്, സിറാജ് മൊകേരി, മുഹമ്മദ് നിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.