ചക്കരക്കല്ല്: വാരം ശാസ്താംകോട്ട ക്ഷേത്രത്തിന് സമീപത്തെ കല്ലേൻ സുഗുണൻ-പനയൻ പ്രസന്ന ദമ്പതികളുടെ മകനാണ്. അണുബാധയെ തുടർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണം. സി.പി.എം തക്കാളിപ്പീടിക എ ബ്രാഞ്ചംഗം, ബാലസംഘം വലിയന്നൂർ വില്ലേജ് സെക്രട്ടറി, ബാലസംഘം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റിയംഗം, കൂത്തുപറമ്പ് നിർമലഗിരി കോളജ് എസ്.എഫ്.ഐ യൂനിറ്റംഗം എന്നീനിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. സഹോദരി: അഞ്ജന (പത്താം ക്ലാസ് വിദ്യാർഥിനി, സി.എച്ച്.എം എച്ച്.എസ്.എസ്, എളയാവൂർ). മൃതദേഹം രാവിലെ 9.30 മുതൽ 10.30 വരെ കൂത്തുപറമ്പ് നിർമലഗിരി കോളജിലും 11 മുതൽ വാരം കടാങ്കോട് റോഡിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം പകൽ 12ന് വിടീന് സമീപത്തെ സമുദായ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.