പയ്യന്നൂർ: സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കിവരുന്ന ഹയർസെക്കൻഡറി (ഹ്യുമാനിറ്റീസ്, കോമേഴ്സ്), പത്താംതരം തുല്യത കോ ഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായ ഈമാസം ഒന്നിന് 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറിക്കും ഏഴാം തരം പാസായ ഈമാസം ഒന്നിന് 17 വയസ്സ് പൂർത്തിയായവർക്ക് പത്താം തരത്തിലേക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗക്കാർക്കും അംഗ പരിമിതർക്കും ഫീസിളവ് ലഭിക്കും. പയ്യന്നൂർ നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ളവർക്ക് വാർഡ് കൗൺസിലറുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾ വെള്ളൂർ വികസന വിദ്യാകേന്ദ്രം, കണ്ടോത്ത് തുടർവിദ്യാകേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഫോൺ 9745296101, 7558088272. ...............................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.