യു.ഡി.എഫ് ധർണ നടത്തി

ശ്രീകണ്ഠപുരം: എൽ.ഡി.എഫ് സർക്കാറിൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് പയ്യാവൂർ മണ്ഡലം കമ്മിറ്റി ധർണ നടത്തി. ഡി.സ ി.സി ജന. സെക്രട്ടറി കെ.വി. ഫിലോമിന ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് ജോയ് പുന്നശ്ശേരിമലയിൽ അധ്യക്ഷതവഹിച്ചു. ടെൻസൺ കണ്ടത്തിൻകര, ജോസ് മണ്ഡപത്തിൽ, അബ്ദുൽ ഖാദർ, ജേക്കബ് പനന്താനം, ഡെയ്സി ചിറ്റൂപ്പറമ്പിൽ, സി.പി. ജോസ്, ബേബി മുല്ലക്കരി, പി.കെ. ബാലകൃഷ്ണൻ, എം. ഫൽഗുനൻ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് ചെമ്പേരി മണ്ഡലം കമ്മിറ്റി നടത്തിയ ധർണ കേരള കോൺഗ്രസ് (എം) ജില്ല സെക്രട്ടറി സജി കുറ്റ്യാനിമറ്റം ഉദ്ഘാടനംചെയ്തു. ജോസ് പരത്തനാൽ അധ്യക്ഷതവഹിച്ചു. ജോസഫ് ഐസക്, ജോഷി കണ്ടത്തിൽ, സോജൻ കാരാമയിൽ, ജോസഫ് കൊട്ടുകാപ്പള്ളി, ജോൺസൻ പുലിയുറുമ്പിൽ, എ.പി. ജോസഫ് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് സായാഹ്ന ധർണ നടത്തി ശ്രീകണ്ഠപുരം: കാരുണ്യ ചികിത്സ പദ്ധതി നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കുക, വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി. മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് എസ്. മുഹമ്മദ് ഉദ്ഘാടനംചെയ്തു. മണ്ഡലം ചെയർമാൻ പി.പി. ചന്ദ്രാംഗദൻ അധ്യക്ഷതവഹിച്ചു. കെ.പി. ഗംഗാധരൻ, എം.ഒ. മാധവൻ, എൻ.പി. സിദ്ദീഖ്, പി.ടി.എ. കോയ, കെ. സലാഹുദ്ദീൻ, ബിജു കൈച്ചിറമറ്റം, വർഗീസ് വയലാമണ്ണിൽ, ബിനു മണ്ഡപത്തിൽ, നിഷിത റഹ്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.