ഡിവൈഡറിൽ കയറി കാർ അപകടത്തിൽപെട്ടു

പുതിയതെരു: പള്ളിക്കുന്ന് വനിത കോളജിന് മുൻവശത്ത് ദേശീയപാതയിൽ കാർ ഡിവൈഡറിൽ കയറി അപകടത്തിൽപെട്ടു. മുൻ സീറ്റിലുണ്ടായിരുന്ന രണ്ടു യാത്രക്കാർക്ക് പരിക്കേറ്റു. കണ്ണൂർ ഭാഗത്തുനിന്ന് മാട്ടൂലിലേക്ക് പോവുകയായിരുന്ന കാർ തിങ്കളാഴ്ച രാത്രി 9.15ഓടെയാണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് കാറിൻെറ അടിഭാഗം ഭാഗികമായി തകർന്ന് കാർബുറേറ്റർ ലീക്കായി. ഡിവൈഡറിൽ സൂചന ബോർഡുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.