നിരവധിപേർക്ക് തെരുവുനായുടെ കടിയേറ്റു

കണ്ണൂർ സിറ്റി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി . തിങ്കളാഴ്ച രാവിലെ മുതൽ പതിനേഴോളം പേരെയാണ് നായ്, പൂച്ച തുടങ ്ങിയവയുടെ കടിയേറ്റ് ജില്ല ആശുപത്രിയിൽ എത്തിച്ചത്. തായത്തെരു പള്ളിസഭ ക്വാർേട്ടഴ്സിൽ താമസിക്കുന്ന ശ്രീപുരം സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി ശരീഫയുടെ മകൾ ലിയക്കാണ് (13) ആദ്യം കടിയേറ്റത്. രാവിലെ വീട്ടിൽനിന്ന് സ്‌കൂളിലേക്ക് ഓട്ടോക്ക് പോകാൻ വരുന്ന ഇടവഴിയിൽനിന്നാണ് ലിയക്ക് കടിയേറ്റത്. തായത്തെരു സ്കൂൾ ഭാഗത്ത് നിന്നും രണ്ടു വിദ്യാർഥികളുടെ പിറകെ നായ് ഓടിയെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മട്ടന്നൂരിൽനിന്ന് എം.വി. രോഹിണി (56), രോഹിണിയുടെ വീട്ടിൽ ജോലിചെയ്യുന്ന ചിന്നപെണ്ണ് (40) എന്നിവർക്കും നായുടെ കടിയേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സതേടി. കാൽടെക്സ് ജങ്ഷനിൽ ബസ് ഇറങ്ങി മറ്റൊരു ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി എൻ. സഫിയയുടെ (60) കാലിൽ നായുടെ കടിയേറ്റു. ഇവരും ജില്ല ആശുപത്രിയിൽ ചികിത്സതേടി. വിവിധയിടങ്ങളിൽനിന്നായി മൂന്നോളം പേരെ വളർത്തുപട്ടികളുടെ കടിയേറ്റും രണ്ടുപേരെ പൂച്ചയുടെ കടിയേറ്റും ജില്ല ആശുപത്രിയിൽ എത്തിച്ചിരുന്നു. തായത്തെരു ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ തെരുവുനായ്ക്കൾ റോഡിലടക്കം അലയുന്നത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.