ആലക്കോട്: ആലക്കോട് വൈ.എം.സി.എ 2019 - 20 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വൈ.എം.സി.എ ഹാളിൽ നടന്നു. ആലക്കോട് സി.ഐ കെ.ജെ. വിനോയി ഉദ്ഘാടനം ചെയ്തു. സ്ഥാനാരോഹണ ചടങ്ങ് കണ്ണൂർ സബ് റീജ്യൻ ചെയർമാൻ ജോഷി മാത്യു നിർവഹിച്ചു. പ്രസിഡൻറ് സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. ആലക്കോട് മേരിമാത കോളജ് അസി. പ്രിൻസിപ്പൽ ഫാ. ജോസഫ് മാളക്കാരൻ മുഖ്യപ്രഭാഷണം നടത്തി. കേരള റീജ്യൻ മുൻ വൈസ് ചെയർമാൻ ഡോ.കെ.എം. തോമസ്, മത്തായി വീട്ടിയാങ്കൽ,രാജു ചെരിയൻകാലായിൽ, പി.എ. ബേബി, ബിജു ജയിംസ്, പുഷ്പ ആേൻറാ, ഗ്രേസി സാജൻ എന്നിവർ സംസാരിച്ചു. സാജൻ മാത്യു വലിയ പറമ്പിൽ (പ്രസി.), ബിജോയി ജോസഫ് വെട്ടിക്കാട്ടുമലയിൽ (സെക്ര.), ആേൻറാ കളപ്പുരയിൽ (ട്രഷ.) എന്നിവരാണ് ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.