കാഞ്ഞങ്ങാട്: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ (കെ.ജി.ഡി.എ) 52ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് തുടങ്ങി. സൂര്യ ഓഡിറ്റോറി യത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. തൊഴിൽ സുരക്ഷിതത്വവും കാലാകാലങ്ങളിൽ ഉണ്ടാവേണ്ട പരിഷ്കാരങ്ങളും അനിവാര്യമാണെന്നും സർവിസ് സംഘടനകളും ട്രേഡ് യൂനിയനുകളും ഒരുമിച്ചുനിന്ന് തൊഴിലാളികളുടെ പ്രശ്നങ്ങളെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയായി. കെ.ജി.ഡി.എ സംസ്ഥാന പ്രസിഡൻറ് ജി. രമേശ് അധ്യക്ഷതവഹിച്ചു. കാസർകോട് ജില്ല പ്രസിഡൻറ് പി. കൃഷ്ണകുമാർ രക്തസാക്ഷിപ്രമേയവും ജില്ല ട്രഷറർ കെ. ശ്രീനിവാസൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. പുതിയ വാഹനങ്ങളും തസ്തികകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളടങ്ങിയ നിവേദനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. കൃഷ്ണകുമാർ മന്ത്രിക്ക് നൽകി. ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോത്തിലാൽ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, സി.ഐ.ടി.യു സംസ്ഥന കമ്മിറ്റിയംഗം കാറ്റാടി കുമാരൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.ജി. ദേവ്, എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് ടി. കൃഷ്ണൻ, ബി.എം.എസ് ജില്ല ജോ. സെക്രട്ടറി കെ.വി. ബാബു, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി ഷരീഫ് കൊടവഞ്ചി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.വി. കൃഷ്ണൻ സ്വാഗതം പറഞ്ഞു. സർവിസിൽനിന്ന് വിരമിച്ച കെ.ജി.ഡി.എ മുൻ സംസ്ഥാന ട്രഷറർ കെ.വി. നകുലന് ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റംഗം നരേഷ് കുന്നിയൂർ ഉപഹാരം നൽകി. കെ.ജി.ഡി.എ സംസ്ഥാന വൈസ് പ്രസിഡൻറ് ടി. സതീഷ്‌കുമാർ, മേഖല സെക്രട്ടറി പി.എൻ. നിലൂഫർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം. കുഞ്ഞിക്കണ്ണൻ നായർ നന്ദിപറഞ്ഞു. പ്രതിനിധിസമ്മേളനം ഇന്ന് നടക്കും. photo: ksg chandrasekharan: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ 52ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.