വീടുകളുടെ താക്കോൽ കൈമാറ്റം

Ikr_ThaakKoldaanam.jpg ഇരിക്കൂർ പഞ്ചായത്തിൽ ലൈഫ്മിഷൻ പദ്ധതിപ്രകാരം നിർമിച്ച വീടുകളുടെ താക്കോൽദാനം കെ.സി. ജോസഫ് ഉദ്ഘാടനംചെയ ്യുന്നു ഇരിക്കൂർ: ലൈഫ്മിഷൻ പദ്ധതിപ്രകാരം ഇരിക്കൂർ പഞ്ചായത്തിൽ നിർമിച്ച 10 വീടുകളുടെ താക്കോൽ കൈമാറ്റവും ഭിന്നശേഷിക്കാർക്കുള്ള പെട്ടിക്കട താക്കോൽ വിതരണ ഉദ്ഘാടനവും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കെ.സി. ജോസഫ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അനസ് അധ്യക്ഷതവഹിച്ചു. ലൈഫ്മിഷൻ ജില്ല കോഓഡിനേറ്റർ അനിൽ പദ്ധതി വിശദീകരിച്ചു. വി.ഇ.ഒ ഗിരിരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി, ബ്ലോക്ക് മെംബർ സി. രാജീവൻ, കെ.ടി. നസീർ, ടി.പി. ഫാത്തിമ, സി.വി.എൻ. യാസിറ, വി. രതീഷ്, സി.കെ. മുഹമ്മദ്, കെ.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സഫീറ സ്വാഗതം പറഞ്ഞു. പ്രതിഷേധ ജ്വാല ഇരിക്കൂർ: വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് മട്ടന്നൂർ മണ്ഡലം യൂത്ത് ലീഗിൻെറ ആഭിമുഖ്യത്തിൽ ആയിപ്പുഴയിൽ നടന്ന പ്രതിഷേധ ജ്വാല മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് മുസ്തഫ അലി ഉദ്ഘാടനംചെയ്തു. ത്വാഹ കൂടാളി അധ്യക്ഷത വഹിച്ചു. ശബീർ എടയന്നൂർ മുഖ്യപ്രഭാഷണം നടത്തി. കെ.സി. അമലഹ്, പി.പി. അഫ്സൽ, സിയാദ് കൂടാളി, മുനീബ് എടയന്നൂർ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹഖ് സ്വാഗതവും അമീൽ ആയിപ്പുഴ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.