ട്രെയിനിൽ ബോധരഹിതനായി കണ്ടെത്തിയ ആന്ധ്ര സ്വദേശി​ നാട്ടിലേക്ക് മടങ്ങി

തലശ്ശേരി: വഴിതെറ്റിയെത്തിയ വെപ്രാളത്തിൽ അപസ്മാരബാധിതനായി ട്രെയിനിൽ ബോധമറ്റു വീണ ആന്ധ്ര സ്വദേശി ആരോഗ്യം വീണ്ടെടുത്തതോടെ സാമൂഹികപ്രവർത്തകൻ പാറാൽ ബാബുവിൻെറ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചുപോയി. ചിറ്റൂർ കുപ്പത്തെ മുനിരാജലു നായിഡുവിൻെറ മകൻ രവികുമാറാണ് (39) ബാബുവിനൊപ്പം കണ്ണൂരിൽനിന്ന് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്. കുപ്പം പൊലീസിൻെറ നിർദേശപ്രകാരമാണ് ബാബുവും കൂടെ പോയത്. കരിങ്കല്ലിൽ കൊത്തുപണികൾ ചെയ്ത് ശിൽപങ്ങൾ ഉണ്ടാക്കുന്നതിൽ പ്രഗല്ഭനായ രവികുമാർ ജോലിസാധ്യത തേടിയുള്ള യാത്രക്കിടയിലാണ് വഴിതെറ്റി കൊങ്കൺ വഴി ഷൊർണൂർ ട്രെയിനിൽ കയറിയതത്രെ. ഉറങ്ങിയുണർന്നതോടെ അപരിചിത സ്ഥലങ്ങളിലൂടെയായി യാത്ര. തലശ്ശേരിയിലെത്തുമ്പോഴേക്കും അവശനായി. ഇതിനിടെ അപസ്മാര ബാധിതനായി ട്രെയിനിൽ കുഴഞ്ഞുവീണു. വിവരം ലഭിച്ചെത്തിയ റെയിൽവേ പൊലീസാണ് തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടയിൽ രവികുമാറിൻെറ ബന്ധുക്കളെ കണ്ടെത്താനും പാറാൽ ബാബുവാണ് മുൻകൈയെടുത്തത്. TLY RAVIKUMAR രവികുമാർ സാമൂഹികപ്രവർത്തകൻ ബാബു പാറാലിനും റെയിൽവേ സ്റ്റേഷൻ മാനേജർക്കുമൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.