മാഹി: മാഹി ഗവ. ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് ചികിത്സാസംവിധാനം മെച്ചപ്പെടുത്തണമെന്നാ വശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ 10ന് രാവിലെ 9.30ന് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തും. മതിയായ സ്പെഷലിസ്റ്റ് ഡോക്ടർമാരെയും നഴ്സുമാരെയും ജീവനക്കാരെയും നിയമിക്കുക. ആശുപത്രിയിലെ കരാർനിയമനം അവസാനിപ്പിച്ച് സ്ഥിരനിയമനം നടത്തുക. എക്‌സ് റേ യന്ത്രം സ്ഥിരമായി പ്രവർത്തിപ്പിക്കുക, സി.ടി സ്കാൻ പ്രവർത്തിപ്പിക്കാൻ വിദഗ്ധരെ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.