ശാക്തീകരണ നേതൃസംഗമം

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ സംയുക്ത മഹല്ല് ജമാഅത്തിൻെറ കീഴിലുള്ള മഹല്ലുകളുടെ ചൊവ്വാഴ്ച ഒളവിലം റഹ്മാനിയയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തകനായിരുന്ന പി. ഉമ്മർ ഹാജി അനുസ്മരണവും നടക്കും. നേതൃത്വ പരിശീലനം, കർമപദ്ധതി രൂപവത്കരണം, പ്രഭാഷണം എന്നിവയാണ് സംഗമത്തിലുണ്ടാവുക. പ്രവാസി വ്യവസായി സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്യും. ഉമ്മർ ഹാജി അനുസ്മരണം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എൻ.എ. അബൂബക്കർ, അഡ്വ. ശുഹൈബ് തങ്ങൾ, എൻ.എ. കരീം, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, പി. മൊയ്തു ഹാജി, പി. സുലൈമാൻ, കെ.പി. അലിഹാജി, എം. സുലൈമാൻ, കെ. അബ്ദുൽ നസീർ, വി.കെ. ഖാലിദ്, കെ.പി. അബ്ദുൽ ഖാദർ, ഒ. അബൂബക്കർ ഹാജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.