ഫിഷ് ലാൻഡിങ് സൻെറർ നിർമാണം തുടങ്ങണം -സി.ഐ.ടി.യു എടക്കാട്: പാച്ചാക്കരയിൽ അനുവദിച്ച ഫിഷ് ലാൻഡിങ് സൻെറർ നിർമാണപ്രവ ർത്തനം തുടങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പട്ടയഭൂമിക്ക് നികുതി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) എടക്കാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന് തൊഴിലാളികൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന എടക്കാട് പാച്ചാക്കരയിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താത്തത് കാരണം തൊഴിലാളികൾ വളരെയധികം പ്രയാസങ്ങൾ അനുഭവിക്കുകയാണ്. യോഗത്തിൽ ഉമ്മലിൽ റയീസ് അധ്യക്ഷത വഹിച്ചു. കോട്ടയിൽ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.പി. ശ്രീനാഥ്, സി. ശാന്ത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.