കണ്ണൂർ: കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് വികസനവുമായി ബന്ധെപ്പട്ട് കെ. സുധാകരൻ എം.പി സിവിൽ ഏവിയേഷൻ വകുപ്പു മന്ത്രി ഹർദീപ് സിങ് പുരിയെ സന്ദർശിച്ചു. മലബാർ മേഖലയിലുള്ള മുസ്ലിം സഹോദരങ്ങൾക്ക് ഹജ്ജിന് പോകുന്നതിനായി ഈ വർഷം മുതൽ ഹജ്ജ് ടെർമിനൽ അനുവദിക്കണം, കണ്ണൂർ വിമാനത്താവളത്തിൽ കൂടുതൽ ഇൻറർനാഷനൽ വിമാന സർവിസുകൾ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കണം, റൺവേയുടെ നീളം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ എം.പി ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായി എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.