അഴിയൂരിൽ പിങ്ക്ബോക്സ് സ്​ഥാപിച്ചു

മാഹി: സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയമായി പരാതികൾ നൽകാനും സ്വകാര്യത ഉറപ്പുവരുത്തി പ്രശ്നം പരിഹരിക്കാനും അഴിയൂർ ഗ്രാമപഞ്ചായത്തിൽ പിങ്ക്ബോക്സ് സ്ഥാപിച്ചു. ബോക്സിൽ പ്രവൃത്തിദിവസങ്ങളിൽ പരാതി നിക്ഷേപിക്കാം. എല്ലാ മാസവും ബോക്സ് തുറന്ന് പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, പഞ്ചായത്ത് സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവരുൾപ്പെട്ട കമ്മിറ്റി പരാതികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര പിങ്ക്ബോക്സ് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുധ മാളിയക്കലിന് നൽകി ഉദ്ഘാടനംചെയ്തു. കേരള വനിത കമീഷൻെറ ആഭിമുഖ്യത്തിൽ അഴിയൂർ, ഒഞ്ചിയം, ചോറോട് പഞ്ചായത്തിലെ ജനപ്രതിനിധികൾ, അംഗൻവാടി പ്രവർത്തകർ, വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾ എന്നിവർക്കായി ജാഗ്രതസമിതി എങ്ങനെ കാര്യക്ഷമമാക്കാം എന്ന വിഷയത്തിൽ വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര ക്ലാസെടുത്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് കവിത, ചോറോട് പഞ്ചായത്ത് പ്രസിഡൻറ് വിജില, അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജ എന്നിവർ സംസാരിച്ചു. കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ശശികല ജാഗ്രത പദ്ധതി ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.