ഹജ്ജ് പ്രതിരോധ കുത്തിവെപ്പ് കണ്ണൂർ ജില്ല ആശുപത്രിയിൽ ആരംഭിച്ചു

കണ്ണൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈവർഷം ഹജ്ജിന് പോകുന്ന ഹജ്ജ് യാത്രികർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ജില്ല ആശുപത്രിയിൽ മാസ്റ്റർ ട്രെയിനർ സി.കെ. സുബൈർ ഹാജി ഉദ്ഘാടനംചെയ്തു. ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് ഡോ. ബി. സന്തോഷ്, ടെക്നിക്കൽ അസിസ്റ്റൻറ് പി. സുനിൽ, സുജിത്ത്, ജില്ല ട്രെയിനർ ഗഫൂർ പുന്നാട് എന്നിവർ നേതൃത്വം നൽകി. 835 ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പിനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കണ്ണൂർ മേഖല മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാജിമാർക്ക് ചായ പലഹാരങ്ങളും വിതരണംചെയ്തു. ധർമടം, കണ്ണൂർ, അഴീക്കോട്, കല്യാശ്ശേരി എന്നീ മണ്ഡലങ്ങൾക്ക് പുറമെ ഏഴാം തീയതി പുറപ്പെടുന്ന ഹാജിമാർക്കുള്ള കുത്തിവെപ്പും ക്യാമ്പിൽ നടന്നു. മണ്ഡലം ട്രെയിനർമാരായ അസ്ലം അറക്കൽ, റഹീസ് കണ്ണൂർ, റിയാസ് കക്കാട്, നാസർ, ടി.കെ. അബ്ദുറഹ്മാൻ, മുഹമ്മദലി, റഫീഖ് എന്നീ ട്രെയിനർമാർ ക്യാമ്പിൽ പങ്കെടുത്തു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.