രാത്രിജോലി: മാഹിയിൽ വൈദ്യുതി തൊഴിലാളികൾ സഹകരിക്കും

മാഹി: വൈദ്യുതിവകുപ്പിൽ മാഹിയിലെ ഒരുവിഭാഗം തൊഴിലാളികൾ രാത്രിജോലിയുമായി സഹകരിക്കാത്ത പ്രശ്നം ചർച്ചയിൽ പരിഹരിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ വിളിച്ചുചേർത്ത തൊഴിലാളികളുടെ യോഗത്തിലാണ് ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂനിയനും (സി.ഐ.ടി.യു), ടെക്നിക്കൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് വെൽെഫയർ യൂനിയനുമാണ് (ഐ.ടി.ഐ) എം.എൽ.എയുടെ അഭ്യർഥനപ്രകാരം രാത്രിജോലിക്ക് തയാറായത്. രാത്രിജോലിക്കായി പ്രത്യേക നിർദേശമില്ലാത്തതിനാലും സേവനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാലുമാണ് ഇവർ ജോലിയിൽനിന്ന് വിട്ടുനിന്നത്. കാലവർഷവേളയിലെയും മറ്റും പ്രത്യേകസാഹചര്യം കണക്കിലെടുത്ത് മാഹിയിൽ രാത്രികാല ഡ്യൂട്ടി അനിവാര്യമാണെന്ന എം.എൽ.എയുടെ അഭ്യർഥന മാനിച്ചാണ് ജൂലൈ മുതൽ തൊഴിലാളികൾ രാത്രി ജോലിയുമായി സഹകരിക്കാൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.