വ്യാപാരികൾക്ക്​ അർഹമായ നഷ്​ടപരിഹാരം നൽകണം

മുഴപ്പിലങ്ങാട്: കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ റോഡ് വികസനത്തിനുവേണ്ടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുഴപ്പിലങ്ങാട് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തലശ്ശേരി ഏരിയ പ്രസിഡൻറ് ഇ.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.ടി. മോഹനൻ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എൻ. ലക്ഷ്മണൻ അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ മുകുന്ദൻ, ലോഹിതദാസ്, പ്രമോദ്, ഹംസ, ജയൻ, കെ.ടി. റസാക്ക്, വിനയൻ, ഷിനോജ് തുടങ്ങിയവർ സംസാരിച്ചു. എടക്കാട് ഏരിയ പ്രസിഡൻറ് വി. ചന്ദ്രൻ വ്യാപാരികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകി. എടക്കാട് ഏരിയ സെക്രട്ടറി കുനിയിൽ രവീന്ദ്രൻ, എടക്കാട് യൂനിറ്റ് സെക്രട്ടറി അഷ്റഫ് എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് പി.ടി. മോഹനൻ പതാക ഉയർത്തി. യു. കൃഷ്ണൻ, കെ.വി.മുകുന്ദൻ, പി.പി. രാഘവൻ, എം. രാജൻ, അബ്ദുൽ അസീസ്, പി. ഭാസ്കരൻ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളായ ജിഷ്ണ പ്രകാശൻ, തൃഷ്ണ എന്നിവരെ അനുമോദിച്ചു. ടി.കെ. മോഹനൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: പി.ടി. മോഹനൻ (പ്രസി.), ടി.കെ. മോഹനൻ (വൈസ്.പ്രസി.), എ. ഉഷാദൻ (സെക്ര.), എം. ലക്ഷ്മണൻ, കെ. പത്മനാഭൻ (ജോ. സെക്ര.), പി. രാജൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.