ദൃശ്യം ഫിലിം ​ഫെസ്​റ്റിന്​ സംഘാടക സമിതിയായി

മാഹി: ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദൃശ്യം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ജൂലൈ 26, 27, 28 തീയതികളില്‍ ചോമ്പാല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ (ഗിരീഷ്‌ കര്‍ണാട് നഗർ) നടക്കും. ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗാലറിയുടെയും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും സഹകരണത്തോടെയാണ് പരിപാടി. രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഓപണ്‍ ഫോറങ്ങളും സംഘടിപ്പിക്കും. നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ വി.പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. വി.പി. മോഹൻദാസ്, പ്രദീപ് ചോമ്പാല, പി.എം. അശോകൻ, സുജിത്ത് പുതിയോട്ടിൽ, വി.കെ. പ്രഭാകരൻ, കെ.വി. രാജൻ, കെ.ടി. രവീന്ദ്രൻ, ആര്‍.കെ. രാജന്‍, കെ.പി. വിജയൻ, അഡ്വ.ഒ. ദേവരാജ്, പി. രാഘവൻ, വി.പി. പ്രകാശൻ, കെ.പി. ഗോവിന്ദൻ, എം.വി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കോട്ടയിൽ രാധകൃഷ്ണൻ (ചെയർ.), പി. ബാബുരാജ് (കൺ.), വൈ.പി. കുമാരന്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.