പൊലീസ് രാജ് അവസാനിപ്പിക്കുക -ഫ്രറ്റേണിറ്റി മൂവ്മൻെറ് കണ്ണൂർ: രാജ്യത്ത് ഉടനീളം സംഘ്പരിവാർ ഫാഷിസത്തിനെതിരെ ജനാധിപത്യത്തിനായി മുറവിളി ഉയരുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാറും സംവിധാനങ്ങളും ഫാഷിസത്തിന് ശക്തി പകരുന്ന പ്രവർത്തനമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ ആരോപിച്ചു. ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെ എസ്.എഫ്.ഐ-പൊലീസ് നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിനെതിരെ ഫ്രറ്റേണിറ്റി, വെൽഫെയർ പാർട്ടി സംയുക്തമായി കാൽടെക്സ് ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മൂവ്മൻെറ് ദേശീയ കമ്മിറ്റി അംഗം നസ്രീന ഇല്യാസ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് എ. അഹമ്മദ് കുഞ്ഞി, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ചന്ദ്രൻ മാസ്റ്റർ, ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല ജനറൽ സെക്രട്ടറി ഷബീർ എടക്കാട്, റാനിയ സുലൈഖ, ബിൻഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.