പുകയില ഉൽപന്നങ്ങൾ പിടികൂടി

പേരാവൂർ: കണിച്ചാർ അണുങ്ങോട് ഭാഗത്ത് പലചരക്കുകടയിൽ നടത്തിയ റെയ്ഡിൽ 10 പാക്കറ്റ് ലഹരിവസ്തുക്കൾ പിടികൂടി. സുകുമാ രൻ എന്നയാളുടേതാണ് സ്ഥാപനം. ഇയാൾ ഈ കട കേന്ദ്രീകരിച്ച് വ്യാപകമായി പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതായി എക്സൈസിന് സൂചന ലഭിച്ചിരുന്നു. ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. തുടർന്ന് നിടുംപൊയിൽ-മാനന്തവാടി അന്തർ ജില്ല പാതയിൽ 29ാം മൈലിൽ നടത്തിയ വാഹന പരിശോധനയിലും . 38 കോട്പ കേസുകളെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിൻെറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ എം.പി. സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, സി.പി. ഷാജി, വി.എൻ. സതീഷ്, ഷൈബി കുര്യൻ, കെ. ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.കെ. അമൃത എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.