കാഞ്ഞിരോട്: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റിൻെറയും അൽഹുദ ഇംഗ്ലീഷ് സ്കൂൾ പി.ടി.എ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് ഉമർ നൗഷാദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പഞ്ചായത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുൽ ഖാദർ എൻജിനീയർ, അഹ്മദ് പാറക്കൽ, ടി. അബ്ദുൽ ഖാദർ, ആസ്റ്റർ മിംസ് ഡയറക്ടർ വി.പി. ശറഫുദ്ദീൻ, പി.ടി.എ പ്രസിഡൻറ് ഉമ്മർ നൗഷാദ്, മദർ പി.ടി.എ പ്രസിഡൻറ് സി.പി. ഫർസീന എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജർ ടി. അഹ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മഞ്ജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.