കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്​ ഏഴ്​ മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

കണ്ണൂർ: സെൻട്രൽ ജയിലിൽ തുടർച്ചയായ അഞ്ചാംദിനവും റെയ്ഡ്. ബുധനാഴ്ച നടന്ന റെയ്ഡിൽ ഏഴ് മൊബൈൽ ഫോണുകളും കഞ്ചാവും പ ിടിച്ചെടുത്തു. മൊബൈലുകളിൽ രണ്ടെണ്ണം സ്മാർട്ട് ഫോണുകളാണ്. ഇതോടെ, റെയ്ഡ് തുടങ്ങിയതിനുശേഷം പിടിച്ചെടുത്ത ഫോണുകളുടെ എണ്ണം 28 ആയി. ബ്ലോക്കുകളിൽ നടക്കുന്ന പരിശോധനകൾക്കുപുറമെ തടവുകാർ ജോലിചെയ്യുന്ന ഇടങ്ങളിലും ജയിൽ വളപ്പിലെ വിവിധയിടങ്ങളിലും പരിശോധനക്ക് സാധ്യതയുണ്ട്. ജയിലുകളിൽ തടവുകാരെ സന്ദർശിക്കുന്നവരെ സൂക്ഷ്മപരിശോധന നടത്തിയാണ് പ്രവേശിപ്പിക്കുന്നത്. ജയിലുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിലും ജയിൽ ഉൽപന്നങ്ങൾ പുറത്തേക്കു കൊണ്ടുപോകുന്നതിലും കൂടുതൽ പരിശോധന ഏർപ്പെടുത്തി. ശനിയാഴ്ച പുലർച്ച ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് മിന്നൽ റെയ്ഡ് നടത്തിയിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയാണ് റെയ്ഡ് നടത്തിയത്. പിന്നീടുള്ള റെയ്ഡുകളെല്ലാം ജയിൽ സൂപ്രണ്ടിൻെറ നേതൃത്വത്തിലാണ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.