വ്യവസായിയുടെ ആത്​മഹത്യ: ജില്ല നേതൃത്വത്തെ തള്ളി സംസ്​ഥാന സമിതി

കണ്ണൂർ: ആന്തൂർ സംഭവത്തിൽ സി.പി.എം കണ്ണൂർ ജില്ല സെക്രേട്ടറിയറ്റ് നിലപാടിനെ പാർട്ടി സംസ്ഥാന സമിതി പൂർണമായും തള ്ളി. പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും നഗരസഭാധ്യക്ഷ പദവിയിൽ നിന്ന് രാജിയോ പാർട്ടി നടപടിയോ വേണ്ടെന്നുമാണ് തിങ്കളാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സമിതി തീരുമാനിച്ചത്. എന്നാൽ, അതിന് രണ്ടു ദിവസം മുമ്പ് കണ്ണൂരിൽ ചേർന്ന പാർട്ടി ജില്ല സെക്രേട്ടറിയറ്റ് യോഗം ശ്യാമളക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തിയത്. സാജൻെറ കൺവെൻഷൻ സൻെററിന് നഗരസഭ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർ അനുമതി വൈകിച്ചപ്പോൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ െചയർപേഴ്സന് കഴിഞ്ഞില്ലെന്നായിരുന്നു ജില്ല സെക്രേട്ടറിയറ്റ് കണ്ടെത്തിയത്. ആന്തൂരിൽ പാർട്ടി വിശദീകരണ പൊതുയോഗത്തിൽ ജില്ല സെക്രട്ടറി എം.വി. ജയരാജനും മുൻ ജില്ല സെക്രട്ടറി പി. ജയരാജനും ഇക്കാര്യം പരസ്യമായി ജനങ്ങളോട് പറയുകയും ചെയ്തു. ശ്യാമളയെ വേദിയിലിരുത്തി ജില്ല നേതൃത്വം പറഞ്ഞതാണ് സംസ്ഥാന സമിതി പൂർണമായും തിരുത്തി ക്ലീൻ ചിറ്റ് നൽകിയത്. ശ്യാമള ജില്ല നേതൃത്വത്തെ അറിയിച്ച രാജി സന്നദ്ധത ഇതോടെ അപ്രസക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.