തലശ്ശേരി: മദ്യവര്‍ജന സമിതി കണ്ണൂര്‍ ജില്ല കമ്മിറ്റി ശാന്തിസേന കൗണ്‍സിലിൻെറ നേതൃത്വത്തില്‍ ജില്ലതല സംഘടിപ്പിച്ചു. തലേശ്ശരി ബി.ഇ.എം.പി സ്കൂളിൽ സമിതി സംസ്ഥാന പ്രസിഡൻറ് ഇളയടത്ത് വേണുഗോപാല്‍ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് റഫീഖ് അണിയാരം അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഷാജി അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. എ.പി. സുബൈര്‍, സി.വി. രാജന്‍ പെരിങ്ങാടി, നേപ്പിയര്‍, ടി.എച്ച്. രാധാകൃഷ്ണന്‍, എന്‍.കെ. പത്മനാഭന്‍, എം. ഭാനുമതി, നാസര്‍ പുന്നോൽ എന്നിവര്‍ സംസാരിച്ചു. മുകുന്ദന്‍ പുലരി സ്വാഗതവും വി.കെ. ഗിരീഷ് നന്ദിയും പറഞ്ഞു. ബുധനാഴ്ച കൊടുവള്ളി ഗവ. എച്ച്.എസ്, വ്യാഴാഴ്ച ചൊക്ലി ഓറിയൻറല്‍ ഹൈസ്‌കൂള്‍, വെള്ളിയാഴ്ച കൊച്ചിയങ്ങാടി അംഗൻവാടി, ശനിയാഴ്ച കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല എന്നിവിടങ്ങളില്‍ സമിതിയുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ കേന്ദ്രങ്ങളിലും ക്ലാസും പ്രഭാഷണങ്ങളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.