പൊന്ന്യം കുണ്ടുചിറയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം

തലശ്ശേരി: പൊന്ന്യം കുണ്ടുചിറ സീതപ്പാലം മേഖലയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പു ം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. രണ്ടു ദിവസം മുമ്പ് പുലിയുടേതെന്ന് തോന്നുന്ന കാല്‍പാടുകള്‍ സീതപ്പാലത്തിന് സമീപത്തെ കൃഷിയിടത്തില്‍ പ്രദേശവാസികൾ കണ്ടിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് പുലിയോട് രൂപസാദൃശ്യമുള്ള മൃഗത്തേയും കുട്ടികളെയും കണ്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. കൃഷിയിടത്തിന് സമീപം എട്ട് ഏക്കറോളം കാടുപിടിച്ച സ്ഥലമാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കതിരൂര്‍ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിനുള്ളിലും പുറത്തുമായി ഏറെനേരം തിരച്ചില്‍ നടത്തി. എന്നാൽ, കാല്‍പാടുകള്‍ പുലിയുടേതല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പുലിയിറങ്ങിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.