തലശ്ശേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ധർമടം പഞ്ചായത്തിൽ സ്ഥിരതാമസക ്കാരുമായ വിദ്യാർഥികൾക്കും പാലയാട് ഹയർസെക്കൻഡറിയിൽനിന്ന് എസ്.എസ്.എൽ.സിക്ക് നൂറു ശതമാനം മാർക്ക് വാങ്ങി ജയിച്ചവർക്കും ധർമടം സർവിസ് സഹകരണ ബാങ്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. സ്കോളർഷിപ് വിതരണം വി. രാമകൃഷ്ണൻ നിർവഹിച്ചു. ധർമടം പഞ്ചായത്ത് പ്രസിഡൻറ് സി.പി. ബേബി സരോജം അധ്യക്ഷത വഹിച്ചു. പി. വിനീത, എം.കെ. കനകവല്ലി, പി. സീമ, സി.പി. അജിത, കെ. താഹിറ, വി. ഗീത, പി.എം. പ്രഭാകരൻ, എൻ.കെ. രവി, കുന്നുമ്മൽ ചന്ദ്രൻ, ടി.കെ. കനകരാജ്, വി. അഭിലാഷ്, സി. ഗിരീശൻ, കൊക്കോടൻ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് ടി. അനിൽ സ്വാഗതവും മാനേജർ എൻ.പി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.