ശ്രീകണ്ഠപുരം: ചുഴലി തട്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിൻെറ തസ്തിക അനുവദിക്കണമെന്ന് യൂത്ത് ലീഗ് ചുഴലി ശാഖ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കാലവർഷം തുടങ്ങിയതോടെ ചെങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. എന്നാൽ, ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണ്. യോഗം കെ.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ.പി. ഹാരിസ്, കെ.പി. അജ്മൽ, കലാം ഇരിക്കൂർ, നബ്ഹാൻ, കെ.സമദ്, സി.എച്ച്. ആഷിഖ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി.എച്ച്. ആശിഖ് (പ്രസി.) വി.പി. മുദസ്സിർ, കെ. സമദ്(വൈ. പ്രസി.), ആർ.പി. അജ്മൽ (ജന. സെക്ര.), ടി.നൗഷാദ്,ഒ.വി. ശരീഫ്(സെക്ര.) പി. ഫർസാൻ(ട്രഷ.). അനുമോദിച്ചു ശ്രീകണ്ഠപുരം: കൊളന്ത നവകേരള സ്വയം സഹായ സംഘം നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കാഷ് അവാർഡും നൽകി. കെ.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. എ. രത്നാകരൻ, എ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. മൈക്കിൾഗിരി യുവശക്തി വായനശാലയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. ഫാ. റെജി പുല്ലുവട്ടത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് സുനിൽ കുര്യൻ അധ്യക്ഷത വഹിച്ചു. വിൻസൻെറ് കരിമ്പിൽ, ജോഫി മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.