കരിയാൽ പായം-ആറളം റോഡ്: പ്രവൃത്തി നിശ്ചലം; യാത്രക്കാർക്ക് ദുരിതം

ഇരിട്ടി: പായം പഞ്ചായത്തിലെ കോളിക്കടവ് കരിയാൽ-പായം കാടമുണ്ട റോഡ് പ്രവൃത്തി നിലച്ചതോടെ യാത്രക്കാർ ദുരിതത്തി ൽ. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നാലര കോടി രൂപയോളം െചലവിൽ നവീകരണം ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും പ്രവൃത്തിയുടെ മെല്ലെപ്പോക്കാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. കോറമുക്കിൽനിന്ന് പായം വരെയുള്ള റോഡും അതോടൊപ്പം കരിയാലിൽനിന്ന് പായംവരെയുള്ള റോഡും ഒരേസമയമാണ് പ്രവൃത്തി തുടങ്ങിയത്. മഴക്കാലത്തിനു മുേമ്പ ടാറിങ് പ്രവൃത്തി നടത്തുമെന്ന് കരാറുകാർ നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. ------എന്നാൽ, മഴയെത്തിയിട്ടും ടാറിങ് പ്രവൃത്തി നടത്താൻ സാധിക്കാതെവന്നതോടെ റോഡ് ചളിക്കുളമായി മാറിയത്-------. രണ്ടു ദിവസമായി നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപെട്ടത്. -----------ഇതോടൊപ്പം കാൽനടക്കാർക്കുപോലും റോഡിലൂടെ നടന്നുപോകാൻ പറ്റാത്ത സാഹചര്യവും പായം ഗവൺമൻെറ് യു.പി സ്കൂളിന് മുന്നിലൂടെയുള്ള റോഡ് ആയതിനാൽതന്നെ വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ ഏറെ ദുരിതമാണ്----------.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.