ലീഗല്‍ മെട്രോളജി ഓഫിസ് തുറന്നു

പയ്യന്നൂര്‍: താലൂക്കില്‍ അനുവദിച്ച ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫിസിൻെറ ഉദ്ഘാടനം മന്ത്രി പി. തിലോത്തമ ന്‍ നിർവഹിച്ചു. പരിശോധിച്ച് ഉറപ്പുവരുത്താത്ത അളവുതൂക്ക ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ഇല്ലാതാക്കാൻ പൊതുജനങ്ങളുടെ സഹകരണം വേണമെന്നും മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ടിപി. നൂറുദ്ദീൻ, കൗൺസിലർ എം. ലത, കെ.പി. മധു എന്നിവർ സംസാരിച്ചു. ഡോ. പി. സുരേഷ് ബാബു സ്വാഗതവും കെ.വി. ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.