അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകണം -ഋഷിരാജ് സിങ്

തലശ്ശേരി: വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ തയാറാവണമെന്ന് എക്സൈസ് കമീഷണർ ഋ ഷിരാജ് സിങ്. തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും ലഹരിവിരുദ്ധ ബോധവത്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങൾക്ക് നേരെ ഉണ്ടാവുന്ന അതിക്രമങ്ങളും ശാരീരിക മാനസിക പീഡനങ്ങളും തുറന്നുപറയാൻ വിദ്യാർഥികൾ തയാറാവണം. കേരളത്തിൽ അടുത്തകാലത്തായി ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുകയാണ്. ഇക്കാര്യത്തിൽ വിദ്യാർഥികൾ കൂടി ജാഗരൂകരാകണം. മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്ന ഒന്നും മക്കളിൽ അടിച്ചേൽപിക്കരുത്. അവരുടെ ഭാവി അവർ തന്നെ തീരുമാനിക്കെട്ടയെന്നും ഋഷിരാജ് സിങ് രക്ഷിതാക്കളെ ഉണർത്തി. പി.ടി.എ പ്രസിഡൻറ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ആർ. സരസ്വതി സ്വാഗതവും ഹെഡ്മാസ്റ്റർ പ്രദീപ് പറമ്പത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.