ഹാരിസൺസ് ഭൂമി: സിവിൽകോടതിയെ സമീപിക്കാൻ കലക്ടർമാർക്ക് നിർദേശം

ഹാരിസൺസ് ഭൂമി: സിവിൽകോടതിയെ സമീപിക്കാൻ കലക്ടർമാർക്ക് നിർദേശം തിരുവനന്തപുരം: ഹാരിസൺസ് ഭൂമിയുടെ ഉടമസ്ഥത സംബന് ധിച്ച കേസിൽ സിവിൽകോടതിയെ സമീപിക്കാൻ കലക്ടർമാർക്ക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണു നിർദേശം നൽകി. ഹാരിസൺസിൽനിന്നോ അവരുടെ മുൻഗാമികളിൽനിന്നോ വാങ്ങിയതും കൈവശംവെച്ചിരിക്കുന്നതുമായ ഭൂമി, വിദേശകമ്പനികളോ വ്യക്തികളോ കൈവശം വെച്ചിരുന്നതും സ്വാതന്ത്ര്യാനന്തരം നിലവിലെ കൈവശക്കാർക്ക് സംസ്ഥാനകേന്ദ്ര സർക്കാറുകൾ നിയമപ്രകാരം കൈമാറിയിട്ടില്ലാത്തതുമായ ഭൂമി എന്നിവ സംബന്ധിച്ച കേസുകളും ഇതിൽ ഉൾപ്പെടും. ഇത്തരം ഭൂമികൾക്കുമേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കാനാണ് സിവിൽകോടതിയെ സമീപിക്കുന്നത്. ഈ ഭൂമികളുടെ അധികാരപരിധിയിൽവരുന്ന സിവിൽകോടതികളിൽ സർക്കാറിനുവേണ്ടി കേസ് ഫയൽ ചെയ്യണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. ഹാരിസൺസ്, സമാന കമ്പനികൾ, അവരിൽനിന്ന് ഭൂമി നേടിയവർ എന്നിവരിൽനിന്ന് ഹൈകോടതിവിധികളുടെ പശ്ചാത്തലത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കും വില്ലേജ് ഓഫിസർക്കും ഭൂമിയുടെ ലാൻഡ് ടാക്സ് ആക്ട് പ്രാകാരം കരം സ്വീകരിക്കാം. അതേസമയം 'ഉടമാവകാശം സംബന്ധിച്ച് സർക്കാർ ഫയൽ ചെയ്യുന്ന സിവിൽ കേസിലെ വിധിക്ക് വിധേയം' എന്ന വ്യവസ്ഥയോടെയേ കരം സ്വീകരിക്കാവൂ. റീപ്ലാൻറ് ചെയ്യുന്നതിനായി പ്രായംചെന്ന റബർ മരങ്ങൾ മുറിക്കുന്നതിനും അനുമതി നൽകി. ഇത്തരം ഭൂമിയുള്ള ജില്ലകളിലെ കലക്ടർമാർ തുടർനടപടി സ്വീകരിക്കണം. ഹൈകോടതി ഡിവിഷൻ െബഞ്ചിൻെറ വിധിയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാർ ഭൂവുടമസ്ഥത തെളിയിക്കുന്നതിന് സിവിൽകോടതിയെ സമീപിച്ചത്. കേസിലെ തീർപ്പിനുവിധേയമായി കരം സ്വീകരിക്കണമെന്നായിരുന്നു ജസ്റ്റിസ് അനു ശിവരാമൻെറ വിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.