കണ്ണൂർ: പരമ്പരാഗത വ്യവസായമായ കൈത്തറിയെ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫാഷന്‍ ഡിസൈന്‍ രംഗത്തിൻെറ മു ന്‍നിരയിലെത്തിക്കുകയാണ് കണ്ണൂര്‍ തോട്ടട ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി). കൈത്തറിയുടെ സവിശേഷമായ ഗുണമേന്മ നിലനിര്‍ത്തിത്തന്നെ കാലത്തിനനുയോജ്യമായ ഡിസൈന്‍ വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ മേഖലയെ പ്രാപ്തമാക്കുകയാണ് ഇന്ത്യയിലെ 10 ഐ.ഐ.എച്ച്.ടികളിലൊന്നായ ഈ സ്ഥാപനത്തിൻെറ ലക്ഷ്യം. പുതുതലമുറക്ക് ഇതിനാവശ്യമായ മികച്ച സാങ്കേതിക പരിശീലനം നല്‍കുന്നതിനുള്ള നിരവധി ടെക്‌നോളജി കോഴ്‌സുകള്‍ സ്ഥാപനം നടത്തിവരുന്നുണ്ട്. ത്രിവത്സര കോഴ്‌സായ ഡിപ്ലോമ ഇന്‍ ഹാന്‍ഡ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈല്‍സ് ടെക്‌നോളജി മുതല്‍ വിവിധ ത്രൈമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ വരെ തോട്ടടയില്‍ ദേശീയപാതയോട് ചേര്‍ന്നുകിടക്കുന്ന വിശാലമായ കാമ്പസില്‍ നടന്നുവരുന്നു. കൈത്തറി-ടെക്‌സ്റ്റൈല്‍ മേഖലയിലെ പുത്തന്‍ ട്രെന്‍ഡുകള്‍ ഉള്‍പ്പെടെ വസ്ത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എ ടു സെഡ് കാര്യങ്ങളില്‍ മികച്ച അറിവും പരിശീലനവും നേടാന്‍ സഹായിക്കുന്നതാണ് ഐ.ഐ.എച്ച്.ടിയിലെ കോഴ്‌സുകള്‍. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കുട്ടികള്‍ പഠിക്കുന്ന ഇവിടെ മികച്ച സംവിധാനങ്ങള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.