ജോഷിത്ത് മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചു

തലേശ്ശരി: വടക്കുമ്പാട് എസ്.എന്‍. പുരം ശ്രീനാരായണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് കീഴിൽ ജോഷിത്ത് മെമ്മോറിയല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ജീവകാരുണ്യവും ആതുര ശുശ്രൂഷയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്ന ഫൗണ്ടേഷന് സൈനികനായിരിക്കെ മരിച്ച എം.കെ. ജോഷിത്തിൻെറ പേരാണ് നല്‍കിയിരിക്കുന്നത്. ഫൗണ്ടേഷന്‍ ക്ലിനിക്കിൻെറ ഉദ്ഘാടനം ഡോ. അശ്വിന്‍ മുകുന്ദന്‍ നിര്‍വഹിച്ചു. ആദ്യഘട്ട പ്രവര്‍ത്തനമായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ ചികിത്സയും ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സൗജന്യ പരിശോധനയുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എസ്.എന്‍ പുരത്തുകാരനും മെഡിക്കല്‍ പി.ജി ജനറല്‍ മെഡിസിനില്‍ റാങ്ക് ജേതാവുമായ ഡോ.അശ്വി‍ൻെറ സേവനം ഇവിടെയുണ്ടാകും. ചടങ്ങിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് മെംബര്‍ പ്രഫ. കെ. കുമാരന്‍, കെ. വിമല, പി. ഷീബ, പനോളി ആണ്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.