ധനസഹായ വിതരണം

പെരിങ്ങത്തൂർ: പെരിങ്ങളം മേഖല വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിർധനരായ പത്ത് കുടുംബത്തിന ുള്ള ധനസഹായ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ല പെരിങ്ങളം മേഖല വനിത ലീഗ് പ്രസിഡൻറ് നൗഷത്ത് കൂടത്തിലിന് നൽകി നിർവഹിച്ചു. മുപ്പതോളം കുടുംബത്തിനുള്ള പെരുന്നാൾ കിറ്റ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി വി. നാസർ മാസ്റ്റർ മണ്ഡലം വനിത ലീഗ് സെക്രട്ടറി ഉമൈസ തിരുവമ്പാടിക്കും പെരിങ്ങളം മേഖല വനിത ലീഗ് ജനറൽ െസക്രട്ടറി എൻ.വി. ഷരീഫക്കും കൊടുത്ത് നിർവഹിച്ചു. മുനിസിപ്പൽ ജനറൽ െസക്രട്ടറി എം.പി.കെ. അയ്യൂബ്, സെക്രട്ടറി എൻ.പി. മുനീർ, ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.ഒ.പി. മഹബൂബ്, യൂത്ത് ലീഗ് ജനറൽ െസക്രട്ടറി അർഷത്ത് മൂലക്കാൽ, എം. ഷമീദ്, കൗൺസിലർ എ.കെ. കദീശ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.