തലശ്ശേരി: പിണറായി പടന്നക്കരയിലെ കാഞ്ചനക്കും കുടുംബത്തിനും സ്നേഹ വീടൊരുങ്ങി. വീടിൻെറ താക്കോല്‍ദാനം മുഖ്യമന് ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓരോ പ്രദേശത്തും സ്വന്തമായി വീട് ആവശ്യമായി വരുന്ന ഒട്ടനവധി പേരുണ്ട്. സര്‍ക്കാറിൻെറ ഭവന നിര്‍മാണ പദ്ധതി പ്രകാരം അര്‍ഹതയുള്ളവര്‍ക്കെല്ലാം വീട് നിര്‍മിച്ച് നല്‍കും. ഓരോ പ്രദേശത്തും നാടിൻെറയും നാട്ടുകാരുടെയും സഹായത്തോടെയും പിന്തുണയോടെയുമാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരേതനായ കെ.ടി. ബാബുവിൻെറ ഭാര്യ കാഞ്ചനക്കും രണ്ട് പെണ്‍മക്കള്‍ക്കും സി.പി.എം പിണറായി ലോക്കല്‍ കമ്മിറ്റി ജനകീയ സഹകരണത്തോടെയാണ് വീട് നിര്‍മിച്ചു നല്‍കിയത്. കുടുംബസ്വത്തിൻെറ ഭാഗമായി ലഭിച്ച പടന്നക്കര നങ്ങാരത്ത് മുക്കിന് സമീപത്തെ മൂന്നര സൻെറ് സ്ഥലത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 650 സ്ക്വയര്‍ ഫീറ്റിലുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. ഒമ്പത് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കക്കോത്ത് രാജന്‍ അധ്യക്ഷത വഹിച്ചു. കെ. ശശിധരന്‍, ആലക്കണ്ടി രാജന്‍, വി. ലീല, പി.കെ. ഗീതമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.