വിജയോത്സവ് 'മികവ് 2019' ഏഴിന്

മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഏഴിന് വൈകീട്ട് നാലിന് മാഹി ശ്രീനാരായണ ടീച്ചേഴ്സ് ട്രെയിനിങ് കോളജ് ഓഡിറ്റോറിയത്തിൽ വിജയോത്സവ് മികവ് 2019 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മാഹി മേഖലയിലെ സർക്കാർ/സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർഥികളെ അനുമോദിക്കും. സർവിസിൽനിന്ന് വിരമിച്ച അധ്യാപകരെയും കരാട്ടേ അധ്യാപകൻ ഡോ. കെ. വിനോദ് കുമാറിനെയും ചടങ്ങിൽ ആദരിക്കും. ഡോ. വി. രാമചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ടി. ഇന്ദിര 'മികവ് 2019' ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ചാലക്കര പുരുഷു, ജനറൽ സെക്രട്ടറി ടി.എം. സുധാകരൻ, വൈസ് പ്രസിഡൻറ് ഇ.കെ. റഫീഖ്, ട്രഷറർ ദാസൻ കാണി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.