ലോക പരിസ്ഥിതിദിനാഘോഷം ജില്ലതല ഉദ്ഘാടനം

കണ്ണൂർ: ലോക പരിസ്ഥിതിദിനാഘോഷം ജില്ലതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. സൻെറ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കെ. സുധാകരന്‍ എം.പി മുഖ്യാതിഥിയാകും. മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിക്കും. തണല്‍വൃക്ഷങ്ങളുടെയും നല്ലയിനം ഫലവൃക്ഷത്തൈകളുടെയും വിതരണവും വിദ്യാര്‍ഥികള്‍ക്കായുള്ള വൃക്ഷത്തൈ വിതരണ പദ്ധതിയും ഹരിതവത്കരണ പദ്ധതിയും ഈ വര്‍ഷവും നടത്തും. അന്തരീക്ഷമലിനീകരണം പ്രതിരോധിക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനാഘോഷത്തിൻെറ മുദ്രാവാക്യം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.