ഇന്‍ബോഡ് വള്ളങ്ങളുടെ കളര്‍ കോഡിങ് പൂര്‍ത്തിയാക്കണം കണ്ണൂർ: ഇന്‍ബോഡ് വള്ളങ്ങളുടെ കളര്‍ കോഡിങ് എത്രയും വേഗം പൂ ര്‍ത്തിയാക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശ്രീകണ്ഠന്‍ അറിയിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് നിർദേശം. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാത്ത തോണികള്‍ കടലില്‍ ഇറക്കരുതെന്നും ബയോമെട്രിക് കാര്‍ഡ് കൈയില്‍ കരുതണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. ഓഖി ദുരന്തത്തിൻെറ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജീവന്‍രക്ഷ ഉപകരണങ്ങളുമായി മാത്രമേ കടലില്‍ പോകാന്‍ പാടുള്ളൂ. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയി, ജി.പി.എസ് എന്നിവ നിര്‍ബന്ധമാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി ജില്ലയില്‍ 2500ഓളം ലൈഫ് ജാക്കറ്റുകളാണ് വിതരണത്തിനെത്തിയത്. ഗുണഭോക്തൃ വിഹിതം അടച്ച 1200ഓളം ഗുണഭോക്താക്കള്‍ക്ക് ഇവ വിതരണം ചെയ്ത് കഴിഞ്ഞു. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷ നല്‍കുന്ന തൊഴിലാളികള്‍ക്ക് ശേഷിക്കുന്നവ നല്‍കും. മത്സ്യസമ്പത്ത് ശോഷിച്ചുവരുന്ന പശ്ചാത്തലത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കാന്‍ പാടില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന വലുപ്പത്തില്‍ കുറഞ്ഞ മത്സ്യങ്ങളെ വളര്‍ച്ച എത്തുന്നതിനുമുമ്പ് പിടിക്കരുത്. ഇതിനായി ഹാര്‍ബറുകളും ലാന്‍ഡിങ് ഏരിയകളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. യോഗത്തില്‍ ഫിഷറീസ് അസി. ഡയറക്ടര്‍ സി. ഷൈനി, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കണം കണ്ണൂർ: മത്സ്യത്തൊഴിലാളികള്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് യോഗം നിർദേശിച്ചു. ട്രോളിങ് നിരോധന സമയത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും യാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മേയ് 15 മുതല്‍ മാപ്പിളബേ കേന്ദ്രീകരിച്ചുള്ള ഫിഷറീസ് കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഒമ്പത് കടല്‍രക്ഷ സ്‌ക്വാഡുകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും. കടലില്‍ പോകുന്ന തൊഴിലാളികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങളും അവരുടെ സുരക്ഷയും യാന ഉടമകള്‍ ഉറപ്പുവരുത്തണം. ജില്ലയില്‍ ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിൻെറ ഭാഗമായി പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനത്തിനുമായി മൂന്ന് ബോട്ടുകള്‍ വാടകക്കെടുക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിനു മുമ്പ് സംസ്ഥാനത്തെ തീരങ്ങള്‍ വിട്ട് പോകണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. തീരം വിട്ട് പോകാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.