പെരുന്നാൾ തിരക്കിലമർന്ന്​ നാടും നഗരവും

കണ്ണൂർ: ആത്മീയവിശുദ്ധിയുടെ രാപ്പകലുകള്‍ സമ്മാനിച്ച വിശുദ്ധ റമദാനിൻെറ പുണ്യവും നന്മയുടെ സന്ദേശവും മനസ്സിൽ സ ൂക്ഷിച്ച് ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ് വിശ്വാസികൾ‍. ആത്മസമര്‍പ്പണത്തിൻെറ ദിനരാത്രങ്ങള്‍ക്ക് വിടനല്‍കി ശവ്വാൽപിറ മാനത്ത് വിടരുേമ്പാൾ ചെറിയ പെരുന്നാള്‍ സമാഗതമാവുകയാണ്. പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും ആഘോഷത്തിരക്കിലമരുകയാണ്‍. പുതുവസ്ത്രങ്ങളും ഭക്ഷണവിഭവങ്ങളും ശേഖരിക്കാനുള്ള തിരക്കാണ് എങ്ങും. പ്രാർഥനകളും ദാനധർമങ്ങളും നിറഞ്ഞുനിന്ന അവസാനത്തെ പത്തിൻെറ അന്ത്യമണിക്കൂറുകളിലും വസ്ത്രവും പെരുന്നാൾ കിറ്റുകളും പാവപ്പെട്ടവർക്ക് എത്തിച്ച് സംഘടനകളും കൂട്ടായ്മകളും വ്യക്തികളും റിലീഫ് പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. വിശന്ന് ഒട്ടിയ വയറുമായി ഒരാളും പെരുന്നാള്‍ സുദിനത്തില്‍ ഉണ്ടാകരുതെന്ന ഇസ്ലാമികാധ്യാപനം അന്വർഥമാക്കാൻ ഫിത്വർ സകാത് നൽകാനുള്ള ധാന്യസംഭരണവും നടക്കുന്നു. സന്തോഷവേളയില്‍ ദാരിദ്ര്യത്തിൻെറ വേദനകൊണ്ട് ആരും അസ്വസ്ഥരാകരുതെന്നതാണ് ഫിത്വർ സകാത് വഴി ലക്ഷ്യമിടുന്നത്. റമദാനില്‍ അനുഷ്ഠിച്ച വ്രതം ദൈവസന്നിധിയിലേക്ക് ഉയര്‍ത്തപ്പെടണമെങ്കില്‍ ഇത് അര്‍ഹരായവര്‍ക്ക് നല്‍കണമെന്നാണ്. ഒരുമയുടെയും കാരുണ്യത്തിൻെറയും പാഠം പകർന്ന് വിശ്വാസികൾ ഇനി ചെറിയ പെരുന്നാൾ ആഘോഷത്തിലേക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.